കൊച്ചി: കേരളത്തിലെ പ്രമുഖ നോണ്-ബാങ്കിംഗ് ധനകാര്യ സ്ഥാപനമായ ഐസിഎൽ ഫിൻകോർപ്പ് ലിമിറ്റഡ്, 50 കോടിയുടെ എൻസിഡി പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു, ഇതിനു കൂടെ 50 കോടി വരെ ഗ്രിൻ ഷൂ ഓപ്ഷനായി ലഭ്യമാണ്. ആകെ 100 കോടി വരെയുള്ള ഈ അഞ്ചാമത്തെ പബ്ലിക് ഇഷ്യൂ ഏപ്രിൽ 25, 2025 മുതൽ ആരംഭിക്കും. ഈ എൻസിഡികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തവയാണ്.
ക്രിസില്‍ ബിബിബി- സ്റ്റേബിൾ റേറ്റിംഗോടുകൂടിയ ഈ എൻസിഡികൾ, 13.01 ശതമാനം വരെ എഫെക്റ്റീവ് റിട്ടേൺ നൽകുന്ന മികച്ച നിക്ഷേപ അവസരമാണ്. എൻസിഡി ഇഷ്യൂ മെയ് 9, 2025 വരെ ലഭ്യമാണ്. പൂർണ്ണമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിൽ ഇഷ്യു നേരത്തെ തന്നെ അവസാനിക്കുന്നതായിരിക്കും. ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ ഗോൾഡ് ലോൺ സേവനം കൂടുതൽ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഐസിഎൽ ഫിൻകോർപ്പ് ലക്ഷ്യമിടുന്നത്.
എന്സിഡികൾ 1,000 രൂപ മുഖവിലയുള്ളവയാണ്. 10 നിക്ഷേപ ഓപ്ഷനുകൾ നൽകിക്കൊണ്ട് നാല് വ്യത്യസ്ത സ്കീമുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും മിനിമം അപ്ലിക്കേഷൻ തുക 10,000 രൂപയാണ്. പലിശനിരക്കുകൾ 11 ശതമാനം മുതൽ 13.01 ശതമാനം വരെ വ്യത്യാസപ്പെടുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐസിഎൽ ഫിൻകോർപ്പ്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ ശാഖകളുള്ള സാമ്പത്തിക മേഖലയിലെ വിശ്വസ്ത പങ്കാളിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കൂടാതെ തമിഴ്നാട്ടിൽ 94 വർഷത്തെ സേവന പാരമ്പര്യമുള്ള ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എൻബിഎഫ് സിയായ സേലം ഈറോഡ് ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡിന്റെ ഏറ്റെടുക്കൽ ഐസിഎൽ ഫിൻകോർപ്പിന്റെ വിപണി സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഗോൾഡ് ലോൺ, ബിസിനസ്സ് ലോൺ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ഐസിഎൽ ഫിൻകോർപ്പ് പ്രദാനം ചെയ്യുന്നുണ്ട്. കൂടാതെ, ട്രാവല് & ടൂറിസം, ഫാഷന് റീട്ടെയിലിംഗ്, ഹെല്ത്ത് ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിള് ട്രസ്റ്റുകള് തുടങ്ങിയ വിവിധ മേഖലകളിലും ഐസിഎൽ ഗ്രൂപ്പിന് ശക്തമായി സാന്നിധ്യം ഉണ്ട്.