India

അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ | BSF jawan in Pakistan custody after accidental border crossing

സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്

അബദ്ധത്തിൽ ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ. പാക് റേഞ്ചേഴ്സ് ആണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിൽ എടുത്തത്. ബിഎസ്എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാക്കിസ്ഥാന്റെ കസ്റ്റഡിയിൽ ആയത്.പഞ്ചാബ് അതിർത്തിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ജവാനെ പാക് സൈന്യം കസ്റ്റഡിയിലെടുത്തത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.

ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം സൈനികൻ ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം. പതിവ് നീക്കത്തിനിടെ, അബദ്ധത്തിൽ ഇന്ത്യൻ അതിർത്തി വേലി കടന്ന് പാകിസ്താൻ പ്രദേശത്തേക്ക് പ്രവേശിച്ചു, അവിടെ വെച്ച് പാകിസ്ഥാൻ റേഞ്ചേഴ്‌സ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിലെയും പാകിസ്താൻ റേഞ്ചേഴ്‌സിലെയും ഉദ്യോഗസ്ഥർ പ്രശ്‌നം പരിഹരിക്കുന്നതിനും സൈനികന്റെ മോചനം ഉറപ്പാക്കുന്നതിനുമായി ഫ്ലാഗ് മീറ്റിംഗ് ആരംഭിച്ചു.

STORY HIGHLIGHTS :  BSF jawan in Pakistan custody after accidental border crossing