ചേരുവകൾ
ചെമ്മീൻ – 200ഗ്രാം
മുളകുപൊടി – 1/2 സ്പൂൺ
മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
ഗരം മസാല – 1/4 സ്പൂൺ
കുരുമുളക് പൊടി – 1/4 സ്പൂൺ
ഉപ്പ് – 1/2 സ്പൂൺ
ജീരകപ്പൊടി – 1/2 സ്പൂൺ
കടുക് – 1/2 സ്പൂൺ
കറിവേപ്പില
ഉള്ളി അരിഞ്ഞത് – 6
തക്കാളി – 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 സ്പൂൺ
എണ്ണ – 30 മില്ലി
ഗ്രാമ്പു – 1
വാഴയില, വാഴനാര്
തയാറാക്കുന്ന വിധം
1) ചെമ്മീൻ മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് പുരട്ടി അരമണിക്കൂർ വയ്ക്കുക. അതിന് ശേഷം അത് 10-15 മില്ലി വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക.
2) ഒരു ചീനച്ചട്ടി ചൂടാക്കി 10 മില്ലി വെളിച്ചെണ്ണ ഒഴിക്കുക, അതിൽ കടുക്, കറിവേപ്പില, ഉള്ളി അരിഞ്ഞത്, തക്കാളി, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക.
3) ഇതിൽ അവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക.
4) വറുത്തെടുത്ത ചെമീൻ ഈ മിശ്രിതത്തിൽ ചേർക്കുക,
5)വാഴയില തീയിൽ വാട്ടി എടുക്കുക
6)വാഴയിലയിൽ എണ്ണ പുരട്ടുക, ചെമ്മീൻ മസാല മിശ്രിതം വെച്ച്, ഗ്രാമ്പു കത്തിച്ചു ഒരു തക്കാളി കഷ്ണത്തിന് മുകളിൽ വെച്ച് കവർ ചെയ്യുക.
7)വാഴ നാരുകൊണ്ട് പൊതിച്ചോർ പോലെയോ കിഴി പോലെയോ കെട്ടുക.
8)ഒരു പരന്ന പത്രത്തിൽ എണ്ണ 2 സ്പൂൺ ഒഴിച്ച് ഇത് പൊള്ളിച്ചെടുക്കാം.
9)കിടിലൻ പൊള്ളിച്ച ചെമ്മീൻ കപ്പ പുഴുക്കിന്റെ അല്ലെങ്കിൽ ചൂട് ചോറിന്റെ കൂടെ കഴിക്കാം. കൊതിയന്മാർക്ക് ചുമ്മാതെയും കഴിക്കാം.