Kerala

ഹൈബ്രിഡ് കഞ്ചാവ്: ഷൈനും ശ്രീനാഥ് ഭാസിയും മാത്രമല്ല, റിയാലിറ്റി ഷോ അവതാരകനും മോഡലിനും നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ ഉൾപ്പടെ അഞ്ചുപേർ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണം. ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും നോട്ടീസ്. സിനിമ മേഖലയിലെ അണിയറപ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്.

കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നടന്മാരായ ശ്രീനാഥ്‌ ഭാസി ഷൈൻ ടോം ചാക്കോ എന്നിവർക്ക് പുറമെ ഒരു നിർമാതാവ്, കൊച്ചിയിലെ മോഡൽ ആയ യുവതി, മുൻ ബിഗ് ബോസ് താരം എന്നിവർക്കും എക്സൈസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നടൻമാരും യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ എക്സൈസിനു ലഭിച്ചു. ഈ യുവതിയും തസ്‌ലിമയുമായും സാമ്പത്തിക ഇടപാടുണ്ട്. ഇതോടെയാണ് ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന നിഗമനത്തിൽ എക്സൈസ് എത്തിയത്.