Food

ഗ്രിൽഡ് ചിക്കൻ ഇനി ഈസിയായി വീട്ടിലുണ്ടാക്കാം | Grilled chicken

കടകളില്‍ കൊതിപ്പിക്കുന്ന മണത്തോടെയും രുചിയോടെയും കിട്ടുന്ന ഗ്രിൽഡ് ചിക്കൻ ഇനി ഈസിയായി വീട്ടിലുണ്ടാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഫുള്‍ ചിക്കന്‍ : 1 (with skin)
  • മുളക് പൊടി : 1 ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍ പൊടി : 1/2 ടി സ്പൂണ്‍
  • ഗരം മസാല പൊടി : 1 ടി സ്പൂണ്‍
  • കുരുമുളക് പൊടി : 1 ടി സ്പൂണ്‍
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് :1 ടേബിള്‍ സ്പൂണ്‍
  • കട്ട തൈര് : 2 ടേബിള്‍ സ്പൂണ്‍
  • ചെറുനാരങ്ങ നീര് : 1 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ നന്നായി കഴുകി വൃത്തിയാക്കിയെടുക്കുക ചിക്കന്റെ ബാക് ബോണ്‍ കട്ട് ചെയ്തു മാറ്റിയ ശേഷം ബ്രേസ്റ്റ് ബോണ്‍ ചെറുതായി ഒന്ന് കട്ട് ചെയ്ത് അമര്‍ത്തി കൊടുക്കുക. ശേഷം കാല്‍ തിരിച്ചിട്ടാല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ ചിക്കന്‍ പെട്ടെന്ന് ഗ്രില്‍ ആയി കിട്ടും. ഒരു ഫോര്‍ക് ഉപയോഗിച്ച് ചിക്കന്‍ നന്നായി കുത്തിയ ശേഷം ബാക്കി ചേരുവകള്‍ ഒക്കെ ചേര്‍ത്ത് ചിക്കനില്‍ നന്നായി തേച്ചു പിടിപ്പിച്ചു ഫ്രിഡ്ജില്‍ വെക്കുക. ഒരു രാത്രി ഫുള്‍ മാരിനെറ്റ് ചെയ്തു വെച്ചാല്‍ നല്ലതാണ്. ഗ്രില്‍ ചെയ്യുന്നതിന് ഒരു അര മണിക്കൂര്‍ മുന്‍പ് ചിക്കന്‍ ഫ്രിഡ്ജില്‍ നിന്നും പുറത്തെടുത്തു തണുപ്പ് മാറാന്‍ വെക്കണം. ഓവന്‍ 250 C ഇല്‍ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്യുക. ശേഷം ഒരു 45 മുതല്‍ 50 മിനിറ്റ് വരെ ഗ്രില്‍ ചെയ്യുക. ഇടയ്ക്കു ഓവന്‍ തുറന്ന് ചിക്കന്‍ മറിച്ചിട്ടു ബട്ടര്‍ അല്ലെങ്കില്‍ ഓയില്‍ തേച്ചു കൊടുക്കണം.