Food

കിടിലൻ സ്വാദിൽ എല്ലും കപ്പയും വെച്ചാലോ? | Ellum Kappayum

കിടിലൻ സ്വാദിൽ എല്ലും കപ്പയും തയ്യാറാക്കുന്നത് ഇങ്ങനെയാണ്. ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ..

ആവശ്യമായ ചേരുവകള്‍

  • കപ്പ-1 1/2 കിലോ
  • ബീഫ്-1 കിലോ(ബോണ്‍ലെസ്സ് വേണ്ടാ,ഇതിന് അത്യാവശ്യം ബോണ്‍സ് വേണം)
  • സവാള- 1 1/2 കിലോ
  • മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
  • മല്ലിപ്പൊടി-1 ടീസ്പൂണ്‍
  • ഗരം മസാല-1/2 ടീസ്പൂണ്‍
  • മഞ്ഞപ്പൊടി- 1/4 ടീസ്പൂണ്‍
  • ഇഞ്ചി – 1 കഷ്ണം(നല്ലോണം പൊടിയായി അരിഞ്ഞത്)
  • വെളുത്തുള്ളി-3 കുടം
  • കറിവേപ്പില- 2 1/2 തണ്ട്(എല്ലാവരും 2 തണ്ട്-ന്നാ എഴുതാറ്. ഒരു ചേഞ്ചായിക്കോട്ടേ)
  • എണ്ണ – ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

കപ്പ കഴുകി വെള്ളം വാര്‍ന്ന ശേഷം ഒരു കലം ഓര്‍ പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക. എല്ലും ഇതിനൊപ്പം മറ്റൊരു പാത്രത്തില്‍ വേവിക്കാവുന്നതാണ്. ഇതേ സമയം ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയില്‍ വഴറ്റിയെടുക്കാം. നന്നായി വഴണ്ട് വരുമ്പോള്‍ ബാക്കിയുള്ള മസാലകള്‍ ഇതിലേക്ക് ചേര്‍ക്കുക. വഴന്ന മസാലയിലേക്ക് വെന്ത് ഒരു പരുവമായിരിക്കുന്ന എല്ല് ചേര്‍ക്കുക. ഒരഞ്ച് മിനിട്ട് ഇത് കിടന്ന് വേവുമ്പോള്‍ വെന്ത കപ്പയും ഇതിലേക്ക് ചേര്‍ക്കുക. ഇനി ബാക്കി ഇത് രണ്ടും കൂടി ഒരുമിച്ച് വേകണം. സംഭവം വെന്ത് കുഴഞ്ഞ് ഒരു പരുവം ആകുമ്പോള്‍ ചൂടോടെ വാങ്ങി കഴിക്കാവുന്നതാണ്.