Food

ബീഫ് വാങ്ങി അച്ചാര്‍ ഇട്ടാലോ? | Beef pickle

അച്ചാർ ഇഷ്ടമാണോ? ഒരുഗ്രൻ ബീഫ് അച്ചാറിന്റെ റെസിപ്പി നോക്കിയാലോ? വായിൽ കപ്പലോടും സ്വാദിൽ തയ്യാറാക്കവുന്ന ഒരു അച്ചാർ.

ആവശ്യമായ ചേരുവകള്‍

  • ബീഫ് 1 കിലോ (ചെറുതായി കഷ്ണങ്ങള്‍ ആക്കിയത്)
  • മുളക് പൊടി- 4 സ്പൂണ്‍
  • മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍
  • നല്ലെണ്ണ 150 ഗ്രാം
  • വെളുത്തുള്ളി ഒരു കുടം (പകുതി അരച്ച് എടുക്കുക ബാക്കി ബീഫിന്റെ കൂടെ വേവിക്കുക)
  • ഇഞ്ചി വലിയ കഷ്ണം (പകുതി അരച്ച് എടുക്കുക ബാക്കി ബീഫിന്റെ കൂടെ വേവിക്കുക)
  • പച്ചമുളക്- 2
  • ഉലുവാ പൊടി അര സ്പൂണ്‍(ഉലുവ വറുത്തു പൊടിച്ചത്)
  • കായം ഒരു സ്പൂണ്‍ (എണ്ണയില്‍ വറുത്തു പൊടിച്ചത്)
  • വിനാഗിരി- ഒരു കപ്പ്
  • കറിവേപ്പില
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് ഒരു സ്പൂണ്‍, മുളക് പൊടിയും മഞ്ഞള്‍പൊടിയും പച്ചമുളക് കീറിയതും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ഇട്ടു വേവിക്കുക(ഒരു 10 മുതല്‍ 15 മിനിറ്റ് വരെ ) അതിനുശേഷം എണ്ണയില്‍ നന്നായി വറുത്തു കോരുക. ഒരു പാനില്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേയ്ക്ക് വെളുത്തുള്ളി അരച്ചതും ഇഞ്ചി അരച്ചതും ഇട്ടു ഒന്ന് വഴറ്റുക. പച്ചമണം മാറുമ്പോള്‍ അതിലേയ്ക്ക് ബാക്കി 3 സ്പൂണ്‍ മുളക് പൊടി ചേര്‍ത്ത് ഒന്ന് കൂടി ഇളക്കുക. അതിലേയ്ക്ക് കായം. ഉലുവ എന്നിവ ചേര്‍ത്ത് ഇളക്കിയതിനു ശേഷം വറുത്തു വച്ചിരിക്കുന്ന ബീഫ് ഇടുക എണ്ണ ഊറി വരുമ്പോള്‍ ഇളക്കി കൊടുക്കുക. അതിലേയ്ക്ക് വിനാഗിരി ഒഴിച്ച് ഉപ്പും ചേര്‍ക്കുക. ആറിയതിനു ശേഷം. ശേഷം കുപ്പിയില്‍ സൂക്ഷിക്കുക.