Food

ബീഫ് വെച്ച് ഒരു വെറൈറ്റി വിഭവം ട്രൈ ചെയ്താലോ? | BEEF VINDALOO

ബീഫ് വെച്ച് ഒരു വെറൈറ്റി വിഭവം ട്രൈ ചെയ്താലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ബീഫ് വിന്താലുവിന്റെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ബീഫ് കഷ്ണങ്ങള്‍ ആക്കിയത് :- 1 kg
  • വെളുത്തുള്ളി :- 5 അല്ലി
  • ചുവന്നുള്ളി :- 10 എണ്ണം
  • ഇഞ്ചി :- 1 കഷ്ണം
  • മല്ലിപ്പൊടി :- രണ്ട് ടീസ്പൂണ്‍
  • വറ്റല്‍ മുളക് :- 3 എണ്ണം
  • പെരും ജീരകം :- ഒരു ടേബിള്‍ സ്പൂണ്‍
  • മഞ്ഞള്‍പൊടി :- അര ടീസ്പൂണ്‍
  • ഉലുവ :- അര ടീസ്പൂണ്‍
  • കടുക് :- 1ടീസ്പൂണ്‍
  • വിനാഗിരി :- 4 ടീസ്പൂണ്‍
  • കുരുമുളക് :- അര ടീസ്പൂണ്‍
  • മുളകുപൊടി :-2 ടീസ്പൂണ്‍
  • പഞ്ചസാര :- അര ടീസ്പൂണ്‍
  • ഉപ്പ് :- അവശ്യത്തിനു

തയാറാക്കുന്ന വിധം

പെരും ജീരകവും ഉലുവയും കടുകും വറ്റല്‍ മുളകും കൂടി ചൂടാക്കി പൊടിച്ചു എടുക്കുക. അത് ഒരു പത്രത്തില്‍ ആക്കി അതില്‍ പഞ്ചസാര വിനാഗിരി എന്നിവ ചേര്‍ത്ത് മിക്‌സ് ചയ്തു വെക്കുക.. കുക്കര്‍ എടുത്തു അതില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അതിലേക് ചതച്ച ഇഞ്ചി വെളുത്തുള്ളി ചേര്‍ത്ത് പച്ചമണം മാരുന്നവരെ ഇളക്കുക. നന്നായി മൂത്ത് വരുമ്പോള്‍ മല്ലിപൊടി മുളകുപൊടി ഇട്ട് മൂത്ത് വരുമ്പോള്‍ മഞ്ഞള്‍പൊടി ഇട്ട് നല്ലപോലെ ഇളക്കി വെക്കുക.

അതിലോട്ടു മിക്‌സ് ചെയ്ത ചേരുവ ചേര്‍ത്ത് ഇളക്കി ഇതിലൊട്ട് ബീഫ് ചേര്‍ത്ത് ഇളക്കുക.. അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് ഉപ്പും ചേര്‍ത്ത് ഇളക്കി വെച്ചു കുക്കര്‍ അടച്ചു വെച്ചു വേവിക്കുക. (വേവിന് അനുസരിച് വിസില്‍ തിരുമാനിക്കുക). വെന്ത് വെന്ത് കഴിയുമ്പോള്‍ അതില്‍ വെള്ളം ഉണ്ടങ്കില്‍ വറ്റിച്ചു എടുക്കുക.