സോഷ്യൽമീഡിയയിൽ എല്ലാം വൈറൽ ആയിട്ടുള്ള ഒരു ഐറ്റം ആണ് അങ്കമാലി സ്പെഷ്യൽ മാങ്ങാ കറി. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങള്‍ ആക്കിയത്)
- ചെറിയുള്ളി -10 എണ്ണം
- സവാള – 1 എണ്ണം നീളത്തില്‍ അരിഞ്ഞത്
- ഇഞ്ചി – ചെറിയ കഷ്ണം പൊടി ആയി അരിഞ്ഞത്
- പച്ചമുളക് – 4 എണ്ണം നീളത്തില്‍ അരിഞ്ഞത്
- തേങ്ങാ പാല്‍ – ഒന്നാം പാല്‍ – 1/2 കപ്പ്
- രണ്ടാം പാല്‍ – 3/4 കപ്പ്
- മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍
- മല്ലി പൊടി – 1. 5 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
- വിനാഗിരി – 1-2 ടേബിള്‍സ്പൂണ്‍ വരെ
- വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് – പാകത്തിന്
- വെള്ളം – 1 കപ്പ്
- കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില, ചെറിയുള്ളി (താളിച്ചു ചേര്‍ക്കാന്‍)
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ച, സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ടു, പൊടികള്‍ ചേര്‍ത്ത് ഉപ്പും, വെളിച്ചെണ്ണയും വിനാഗിരിയും ചേര്‍ത്ത് നന്നായി തിരുമ്മിയെടുക്കുക. ഇതിലേക്കു തേങ്ങയുടെ രണ്ടാം പാല്‍ ചേര്‍ക്കുക, അല്പം വെള്ളം കൂടെ ചേര്‍ത്തു ഇളക്കി, അടുപ്പത്തു വെക്കാം. ചെറിയ തീയില്‍ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ശേഷം ഇതിലേക്കു ഒന്നാം പാല്‍ ഒഴിക്കാം. തേങ്ങാ പാലൊഴിച്ചു തിള വന്നാല്‍ ഫ്‌ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, വറ്റല്‍മുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം. അങ്കമാലി മാങ്ങാ കറി തയ്യാര്‍.