വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചക്ക അട.
വേണ്ട ചേരുവകൾ…
നന്നായി പഴുത്ത മധുരമുള്ള ചക്ക – 2 കപ്പ്
ഗോതമ്പ് മാവ് – 2 കപ്പ്
ശർക്കര – 1 കപ്പ്
വെള്ളം – 1 1/2 ഗ്ലാസ്
വാഴയില – ആവശ്യത്തിന്
ഏലക്ക പൊടി – 1 സ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം…
ചക്ക കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്ക് മാറ്റി, ഏലക്ക പൊടിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക്, ഗോതമ്പ് മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ചു വച്ചു മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും രുചികരവും ആണ്.
Content Highlight: how to make Chakka ada