Food

അധികം എരിവില്ലാതെ പച്ചമുളക് കൊണ്ട് ഒരു കിടിലം അച്ചാര്‍ ഉണ്ടാക്കിയാലോ?

അച്ചാർ ഇഷ്ടമാണോ? വെറൈറ്റി ആയി പച്ചമുളക് വെച്ച് ഒരു അച്ചാർ തയ്യാറാക്കിയാലോ? അധികം എരിവില്ലാതെ പച്ചമുളക് കൊണ്ട് ഒരു കിടിലം അച്ചാര്‍ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകള്‍

  • പച്ചമുളക് – 200 ഗ്രാം (അധികം എരിവ് ഇല്ലാത്തത്)
  • പെരും ജീരകം – 2 1/2 ടേബിള്‍ സ്പൂണ്‍
  • നല്ല ജീരകം – 1/2 ടീസ്പൂണ്‍
  • ഉലുവ – 1/4 ടീസ്പൂണ്‍
  • വെളുത്ത /കറുത്ത എള്ള് – 1 ടീസ്പൂണ്‍
  • മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
  • കടുക് – 2 1/4 ടീസ്പൂണ്‍
  • കായം പൊടി – 1/2 ടീസ്പൂണ്‍
  • കടുക് എണ്ണ – 100 മില്ലി
  • വിനാഗിരി – 2 അല്ലെങ്കില്‍ 3 ടീസ്പൂണ്‍
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

പച്ചമുളക് ഞെട്ട് കളഞ്ഞു നന്നായി കഴുകി ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. നീളത്തില്‍ അല്ലെങ്കില്‍ വട്ടത്തില്‍ ചെറുതാക്കി നുറുക്കി എടുക്കുക. ഫ്രൈയിങ് പാനില്‍ പെരുംജീരകം, ജീരകം, ഉലുവ എന്നിവ കളര്‍ മാറുന്നതു വരെ വറക്കുക. തീ അണച്ചു കടുക് ചേര്‍ത്തു ഒരു മിനിറ്റ് ഇളക്കുക. ചൂടാറിയ ശേഷം മിക്സിയില്‍ ഇട്ടു ചെറിയ തരിയോടു കൂടി പൊടിച്ചെടുക്കുക. അതിലേക്കു മഞ്ഞള്‍ പൊടി, കായം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് നുറുക്കി വച്ച പച്ചമുളകിലേക്കു ചേര്‍ക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ് കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഫ്രൈയിങ് പാനില്‍ കടുക്, എണ്ണ എന്നിവ നന്നായി ചൂടാക്കിയ ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം പച്ചമുളകിലേക്ക് ഒഴിച്ച് ഇളക്കുക. അതിലേക്കു വിനാഗിരി കൂടി ചേര്‍ത്തിളക്കാം. കുറച്ച് നേരം തുറന്നു വച്ചതിനു ശേഷം വായു കടക്കാത്ത നല്ല കുപ്പിയില്‍ സൂക്ഷിക്കാം.