ബ്രേക്ക്ഫാസ്റ്റ് റെസിപി ആയി ഓട്സ് ദോശ തയാറാക്കാം..
വേണ്ട ചേരുവകൾ
ഓട്സ് പൊടിച്ചത് 1 കപ്പ്
റവ 1/4 കപ്പ്
അരിപ്പൊടി അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
ഇഞ്ചി 1/4 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് 5 എണ്ണം
കുരുമുളക് അൽപം
കായപ്പൊടി 1 നുള്ള്
ജീരകപ്പൊടി 1/4 ടേബിൾസ്പൂൺ
വെള്ളം 2 കപ്പ്
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, അരിപ്പൊടി , കറിവേപ്പില , പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ആവശ്യത്തിന് ഉപ്പ്, ചെറു കഷണങ്ങളാക്കിയ കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അൽപസമയത്തിന് ശേഷം അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് ഇളക്കി ദോശ മാവ് പരിവത്തിലേക്ക് മാറ്റുക. വെള്ളം ചേർത്ത ശേഷം മാവ് പത്ത് മിനിറ്റ് നേരം അടച്ചു വയ്ക്കുക .അടുത്തതായി അടുപ്പിലേക്ക് പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു കൊടുക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം ദോശ മറിച്ചിടാം . ഇതേ രീതിയിൽ തന്നെ എല്ലാ ദോശയും ചുട്ടെടുക്കാവുന്നതാണ്.ഓട്സ് ദോശ തയാറായി…
Content Highlight: how to make oats dosa