വയനാട് എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അറുമുഖന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
അതേസമയം അറുമുഖന്റെ മരണത്തില്‍ അടിയന്തര നടപടികളുമായി വനം വകുപ്പ്. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടന്‍ സ്വീകരിക്കാന്‍ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനയെ കൊണ്ടുവരും.