തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണ് അപകടം. ഹുവാ ഹിൻ വിമാനത്താവളത്തിന് സമീപമാണ് സംഭവം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പൊലീസ് വിമാനമാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പാരച്യൂട്ടിസ്റ്റുകൾക്ക് പരിശീലനം നൽകുന്നതിനായി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന DHC-6-400 ട്വിൻ ഒട്ടർ വിമാനമാണ് തകർന്നത്.
അഞ്ച് യാത്രക്കാരുമായി യാത്ര ആരംഭിച്ച വിമാനം ഫെച്ചബുരി പ്രവിശ്യയിലെ ചാ-ആം ജില്ലയിലുള്ള ബേബി ഗ്രാൻഡെ ഹുവാ ഹിൻ ഹോട്ടലിന് സമീപം തായ്‌ലൻഡ് ഉൾക്കടലിൽ പതിക്കുകയായിരുന്നു.
ചാ-ആം പോലീസ് സ്റ്റേഷനിലെയും ഹുവായ് സായ് തായ് 01 പട്രോൾ യൂണിറ്റിലെയും ഉദ്യോഗസ്ഥർ ചെറുവിമാനം തകർന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.