Kerala

മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു, സംഭവം കാസർ​ഗോഡ്

കാസർ​ഗോഡ് ഉപ്പളയിൽ മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. മുഹ്സിൻ എന്നയാളാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. ആക്രമണത്തിൽ ഷമീം ബാനുവിന് മുഖത്ത് പരിക്കേറ്റു.

ഷമീം ബാനു നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.

മാനസിക രോഗിയാക്കാന്‍ ശ്രമമെന്ന് ആരോപിച്ചാണ് മുഹ്സിൻ അമ്മയെ ആക്രമിച്ചത്.

Latest News