മലയാളികൾ വളരെയധികം ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകത തന്നെയായിരുന്നു ഈ ചിത്രത്തിന്റെ പിന്നിലുള്ള ഏറ്റവും വലിയ കാത്തിരിപ്പിന് കാരണമായത് ലൂസിഫർ എന്ന ചിത്രം മലയാളികൾക്ക് നൽകിയ രോമാഞ്ചം ചെറുതായിരുന്നില്ല അതുകൊണ്ടുതന്നെ അഞ്ചുവർഷത്തോളം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കാൻ ഓരോ മലയാളിയും തയ്യാറാവുകയായിരുന്നു ചെയ്തത് എന്നാൽ കാത്തിരിപ്പിന് വിരാമം കുറിച്ചപ്പോൾ ചിത്രം വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി മാറുകയായിരുന്നു ചെയ്തത്.
അഞ്ചുവർഷങ്ങൾക്ക് ശേഷം തീയേറ്ററിലേക്ക് എത്തിയ ചിത്രം ലൂസിഫർ എന്ന ചിത്രത്തിന്റെ നിഴലിനൊപ്പം പോലും എത്താൻ സാധിച്ചില്ല എന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞു കഴിഞ്ഞ ദിവസമായിരുന്നു ചിത്രം ഓ ടി ടി പ്ലാറ്റ്ഫോമിലേക്ക് എത്തിയത് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് ഈ ചിത്രം വന്നതോടെ വീണ്ടും ചിത്രം ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ഓ ടി ടി യിൽ കോമഡിയായി മാറിയിരിക്കുകയാണ് ഖുറേഷി എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്
ചിത്രത്തിലെ പല രംഗങ്ങളെയും വിമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയ എത്തുകയും ചെയ്യുന്നുണ്ട് പ്രധാനമായ ആളുകൾ പറയുന്നത് ഇന്ദ്രജിത്ത് സുകുമാരനും ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ഒരു രംഗത്തെക്കുറിച്ചാണ് അതേപോലെ ഇന്റർനാഷണൽ ന്യൂസിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറൈശി എന്ന കഥാപാത്രം മരിക്കുന്നത് കാണിക്കുന്നുണ്ട് അതേ സ്ഥാനത്ത് മലയാളി ന്യൂസിൽ സ്റ്റീഫൻ നെടുമ്പള്ളി കൊല്ലപ്പെട്ടു എന്നാണ് പറയുന്നത് അപ്പോൾ ഇവിടെയുള്ള ആളുകൾ ഒന്നും ഇന്റർനാഷണൽ ന്യൂസ് കാണില്ലെന്നാണോ സംവിധായകനും എഴുത്തുകാരനും ഉദ്ദേശിക്കുന്നത് എന്നൊക്കെയാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്