കൊച്ചു കുട്ടികൾക്ക് പലപ്പോഴും രാവിലെ ചായയോ കാപ്പിയോ കൊടുക്കുന്ന ശീലം പലർക്കും ഉണ്ടാവും എന്നാൽ ആ ഒരു ശീലം പൂർണ്ണമായും ഉപേക്ഷിക്കുകയാണ് വേണ്ടത് അതിന്റെ പ്രധാന കാരണം എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം അവരുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു സമയമാണ് അതിരാവിലെ ഈ സമയത്ത് അവരുടെ ഉള്ളിലേക്ക് എത്തുന്ന ഭക്ഷണം എന്താണെങ്കിലും അത് അവരുടെ ബുദ്ധിവളർച്ചയെ സാരമായ രീതിയിൽ ബാധിക്കും ഇനി രാവിലെ കുട്ടികൾക്ക് ഹെൽത്തിയായി ഒരു ഡ്രിങ്ക് നൽകാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ആവശ്യമുള്ള ചേരുവകൾ
ഓട്സ്,നട്സ്, ഈന്തപ്പഴം, കാച്ചിയപാല്, ഏത്തപ്പഴം
തയ്യാറാക്കുന്ന വിധം
ഓട്സ് നട്സ് ഈന്തപ്പഴം കാച്ചിയ പാല് എന്നിവ ഒരുമിച്ചിട്ട് നന്നായി മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ് ഇത് ഒരു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇൻ ഇഷ്ടമുള്ളത് എല്ലാം തന്നെ ഇടാവുന്നതാണ് പിസ്താ ബദാം ക്യാഷ്യു തുടങ്ങി ഇഷ്ടമുള്ള എന്തും ഇടാം. പഞ്ചസാരക്ക് പകരമാണ് ഈന്തപ്പഴം ഉപയോഗിക്കുന്നത് ഈന്തപ്പഴം ഇല്ല എന്നുണ്ടെങ്കിൽ ശർക്കര ഉപയോഗിച്ചാലും മതി ഇല്ലെങ്കിൽ ഈന്തപ്പഴത്തിന്റെ സിറപ്പ് ഉപയോഗിച്ചാലും മതി