പെട്ടെന്ന് എവിടെയെങ്കിലും പോകാൻ ഇറങ്ങുമ്പോൾ ആയിരിക്കും ചർമ്മത്തിൽ ഒരു തെളിച്ചക്കുറവ് കാണാൻ സാധിക്കുന്നത് ആ സമയത്ത് എന്ത് ചെയ്യുമെന്ന് എല്ലാവരും ചിന്തിക്കാറുണ്ട് ഇനി അതിനൊരു പരിഹാരം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഒരു മാർഗ്ഗമാണ് ഇത്. ഇതിനുവേണ്ടി എന്ത് ചെയ്യാം എന്ന് നോക്കാം
ചേരുവകൾ
പാല്
തക്കാളി നീര്
ഓട്സ്
തയ്യാറാക്കുന്ന വിധം
കുറച്ച് ഓട്സ് എടുത്ത് അതിലേക്ക് പാൽ ഒഴിച്ച് നന്നായി കുതിർത്ത് വയ്ക്കുക ഒരു 15 മിനിറ്റ് പാലിലേക്ക് ഈ ഓട്സ് ഇട്ടു കുതിർത്തു വയ്ക്കുന്നത് നല്ലതാണ്, അതിനുശേഷം കുതിർന്ന പാലും ഓട്സും കൂടി എടുത്ത് തക്കാളി നീര് കൂടി ചേർത്ത് ഈ മിക്സ് കുറച്ച് ആയുർ ഉള്ളതാക്കുക ശേഷം മുഖത്തും കഴുത്തിലും ഒക്കെ പുരട്ടി കൊടുക്കാവുന്നതാണ്. 15 മിനിറ്റ് ഇത് മുഖത്ത് വെച്ചാൽ മതി ശേഷം കഴുകി കളയുമ്പോൾ അപ്പോൾ തന്നെ മുഖത്ത് വരുന്ന മാറ്റം വ്യക്തമായി കാണാൻ സാധിക്കും