മത്തി
തക്കാളി
സവാള
മല്ലിപ്പൊടി
മുളകുപൊടി
ചിക്കൻ മസാല
എണ്ണ
ഉലുവ പൊടി
മഞ്ഞൾപൊടി
ഉലുവ പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് മത്തി എണ്ണയിൽ വറുത്തെടുക്കാവുന്നതാണ് കുറച്ച് കറിവേപ്പില കൂടി വിതറിയാൽ രുചി കൂടും ശേഷം ചെറുതായി രണ്ടു വശത്തേക്കും ഒന്ന് തിരിച്ചിട്ടതിനുശേഷം മീൻ എടുക്കാവുന്നതാണ് ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ച് കടുക് വറക്കുക ശേഷം ഇതിലേക്ക് പച്ചമുളക് സവാള തക്കാളി എന്നിവ നന്നായി വഴറ്റി എടുക്കുക ഇതിലേക്ക് മല്ലിപ്പൊടി മഞ്ഞൾപ്പൊടി മുളകുപൊടി ചിക്കൻ മസാല എന്നിവ കൂടി ഇട്ടുകൊടുത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് പച്ചമണം മാറുമ്പോൾ വറുത്തുവച്ച മീൻ കൂടി ചേർത്ത് കൊടുക്കാവുന്നതാണ് ഈ മീനിന് മുകളിലേക്ക് മസാല കൂടി പിടിക്കണം. ഏറെ രുചികരമായ ഒരു മത്തി മസാല തയ്യാറായിരിക്കുന്നു