ഗർഭാവസ്ഥയിൽ സ്ത്രീകളിൽ സംഭവിക്കുന്ന ഒരു തരം പ്രമേഹമാണ് ഗർഭകാല പ്രമേഹം. ഗർഭകാലത്ത് ശരീരത്തിന് ഇൻസുലിൻ കുറവ് അനുഭവപ്പെടുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണ് ഇതിന് കാരണം. അമിതവണ്ണം, കുടുംബത്തിൽ പ്രമേഹം ഉള്ളവർ, പ്രായം കൂടിയ സ്ത്രീകൾ എന്നിവരിൽ ഗർഭകാല പ്രമേഹം കൂടുതലായി കാണപ്പെടുന്നു.
ഗർഭകാല പ്രമേഹം ചികിത്സിക്കാതെ വെച്ചാൽ അമ്മയ്ക്കും കുഞ്ഞിനും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അമിതവണ്ണം ഗർഭകാല പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അതുകൊണ്ട് ശരിയായ ഭാരം നിലനിർത്തുക. പഴങ്ങൾ, പച്ചക്കറികൾ, പൂർണ്ണ ധാന്യങ്ങൾ എന്നിവ അടങ്ങിയ പോഷകസമ്പന്നമായ ഭക്ഷണം കഴിക്കുക.
ഗർഭകാലത്ത് ഡോക്ടറുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും ഡോക്ടർ നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തുകയും വേണം. ഗർഭകാല പ്രമേഹം പൂർണമായും തടയാൻ സാധിക്കില്ലെങ്കിലും ചില മുൻകരുതലുകൾ സ്വീകരിച്ച് അതിന്റെ സാധ്യത കുറയ്ക്കാം.