Health

ഗില്ലിൻ-ബാരെ സിൻഡ്രോം ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

ഗില്ലൻ-ബാരെ സിൻഡ്രോം (GBS) ഒരു അപൂർവവും ഗുരുതരവുമായ ഓട്ടോഇമ്മ്യൂൺ രോഗമാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം നാഡീവ്യൂഹത്തെ ആക്രമിക്കുന്നതിലൂടെയാണ് ഇത് ഉണ്ടാകുന്നത്. ഇത് നാഡികളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും പേശികളുടെ ബലഹീനതയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം

ചില ആളുകളിൽ ഇത് പക്ഷാഘാതത്തിലേക്ക് വരെ എത്താൻ സാധ്യതയുണ്ട്. കൈകാലുകളിൽ തരിപ്പ്, മരവിപ്പ്, ബലഹീനത (സാധാരണയായി കാലുകളിൽ തുടങ്ങി മുകളിലേക്ക് വ്യാപിക്കുന്നു), പേശികളുടെ ബലഹീനത ക്രമേണ വർധിക്കുക, നടക്കാൻ ബുദ്ധിമുട്ട്, തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

GBS-ന് കൃത്യമായ ചികിത്സയില്ലെങ്കിലും, രോഗത്തിന്റെ തീവ്രത കുറയ്ക്കാനും രോഗമുക്തി വേഗത്തിലാക്കാനും ചികിത്സകൾ ലഭ്യമാണ്. ഇമ്മ്യൂണോഗ്ലോബുലിൻ തെറാപ്പി, പ്ലാസ്മഫെറെസിസ്, ഫിസിയോതെറാപ്പി എന്നീ ചികിത്സ രീതികൾ GBSന് ചെയ്യാറുണ്ട്. GBS ഒരു ഗുരുതരമായ അവസ്ഥയാണ്, അതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.