Recipe

പെട്ടെന്നുണ്ടാക്കിയെടുക്കാൻ ഒരു തക്കാളി കറി

ചേരുവകൾ

തക്കാളി
സവാള
മുളകുപൊടി
മല്ലിപ്പൊടി
മഞ്ഞൾപ്പൊടി
ചിക്കൻ മസാല
എണ്ണ കടുക്, പച്ചമുളക്, കറിവേപ്പില

തയ്യാറാക്കുന്ന വിധം

എണ്ണയിലേക്ക് കടുക് പൊട്ടിക്കുക ശേഷം ഇതിലേക്ക് കറിവേപ്പില സവാള പച്ചമുളക് എന്നിവ ഇട്ട് നന്നായി ഒന്ന് വഴറ്റുക ഇതിലേക്ക് അരച്ചുവെക്കുന്ന തക്കാളി കൂടി ഇടുക ശേഷം പൊടികൾ കൂടി ഒന്ന് ഇട്ട് പച്ചമണം മാറുന്നതുവരെ ഒന്ന് ഇളക്കി യോജിപ്പിക്കുക ശേഷം ചൂടോടെ തന്നെ വിളമ്പാവുന്നതാണ് വേറെ കൂട്ടാൻ ഒന്നും ഇല്ലെങ്കിലും ഇത് മാത്രം ഉപയോഗിച്ച് ചോറ് കഴിക്കാം