തൃശൂർ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തി നശിച്ചു. ടോൾ നൽകിയശേഷം കാർ മുന്നോട്ടെടുത്തപ്പോൾ സ്പാർക്ക് ഉണ്ടാവുകയായിരുന്നു. തുടർന്ന് വാഹനം നിർത്തിയിട്ട് കാറിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി മാറി നിന്നു. ഉടനെയാണ് കാറിൽ തീ പടർന്നത്. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചിരുന്നു.
STORY HIGHLIGHTS : BMW car catches fire near Paliyekkara toll plaza