ചേരുവകൾ
വെണ്ടയ്ക്ക തക്കാളി പച്ചമുളക് എണ്ണ സവാള തേങ്ങ മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ചിക്കൻ മസാല
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക എണ്ണയിലേക്ക് ഇട്ട് വറുക്കുക ശേഷം സവാള തക്കാളി എന്നിവ നന്നായിട്ട് വഴറ്റുക. ശേഷം ഇത് കുറച്ച് സമയം ഒന്ന് അടച്ച് ചെറിയ തീയിൽ ആക്കുക 5 മിനിറ്റിനുശേഷം ഇത് തുറന്ന് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി കുരുമുളകുപൊടി ചിക്കൻ മസാല എന്നിവ ഓരോ സ്പൂൺ വീതം എടുത്ത് ഇതിലേക്ക് ഇട്ട് നന്നായി ഒന്നുകൂടി വായിക്കുക പച്ചമണം മാറിയതിനുശേഷം ഒരല്പം വെള്ളം താളിച്ച് ചെറുതീയിൽ അഞ്ച് മിനിറ്റ് കൂടി അടച്ചു വയ്ക്കുക. ശേഷം കുറച്ചു കഴിഞ്ഞ് ഒന്നുകൂടി തുറന്നു നന്നായി ഇളക്കി കൊടുക്കാവുന്നതാണ് ഇപ്പോൾ രുചികരമായ വെണ്ടയ്ക്ക വിഭവം തയ്യാറായിട്ടുണ്ട്