മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ. തിരുവനന്തപുരം – ഡല്‍ഹി എയര്‍ ഇന്ത്യ വിമാനമാണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്. വെള്ളിയാഴ്ച രാത്രി ഏഴ് പതിനഞ്ചിന് പുറപ്പെടേണ്ട എ12455 വിമാനം ബോര്‍ഡിങ്ങിന് ശേഷം റദ്ദാക്കിയത് എന്ന് യാത്രക്കാര്‍ ആരോപിച്ചു.
സര്‍വീസ് റദ്ദാക്കിയതോടെ ഡല്‍ഹിയില്‍ നിന്നും വിദേശത്തേക്ക് പോകേണ്ടവരുടേതുള്‍പ്പെടെ യാത്ര മുടങ്ങി. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കിയത് എന്നും ടിക്കറ്റ് തുക മടക്കി നല്‍കും എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.
STORY HIGHLIGHTS : air-india-cancels-flight-from-thiruvanathapuram-without-warning