കൊൽക്കത്ത: പാകിസ്താൻ റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിലുള്ള ജവാനെ വിട്ടുകിട്ടാൻ ചർച്ചകൾ നടത്തി ഇന്ത്യ. ജവാനെ വിട്ടുകിട്ടാൻ അതിർത്തിരക്ഷാസേനയും പാകിസ്താൻ റേഞ്ചേഴ്‌സും തമ്മിൽ മൂന്ന് ഫ്ളാഗ് മീറ്റിങ്ങുകൾ നടത്തിയിരുന്നു. പാകിസ്താൻ മറുപടി നൽകാത്തതിനാൽ വീണ്ടും ചർച്ചനടത്താനാണ് തീരുമാനം.
പഹൽഗാമിലെ ഭീകരാക്രമണത്തിനു പിറ്റേന്ന് പാക്ക് പിടിയിലായ ജവാൻ പൂർണം സാഹുവിനെക്കുറിച്ച് വിവരമൊന്നുമില്ലാതെ ഹൃദയം തകർന്നു കഴിയുകയാണ് ബംഗാളിലെ ഹൂഗ്ലിയിലുള്ള കൊച്ചുവീട്ടിൽ അദ്ദേഹത്തിന്റെ കുടുംബം. ജവാനെ തിരിച്ചുകിട്ടാൻ പ്രാർഥനകളുമായി കഴിയുകയാണ് കുടുംബം.
അതിർത്തിയിൽ കർഷകരുടെ തുണയ്ക്കായുള്ള ‘കിസാൻ ഗാർഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനൽക്കാലത്ത് അതിർത്തിക്കും സീറോ ലൈനിനുമിടയിൽ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളിൽ കൃഷി അനുവദിക്കാറുണ്ട്. രാവിലെ 9 മുതൽ 5 മണിവരെ ബിഎസ്എഫിന്റെ നിരീക്ഷണത്തിൽ ഇവിടെ കർഷകർക്കു സഞ്ചരിക്കാം. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നോ മാന്‍സ് ലാന്‍ഡില്‍ കര്‍ഷകര്‍ വിളയെടുക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുന്നോട്ടുപോകവേയാണ് പി.കെ. സിങ് പാകിസ്താന്റെ ഭാഗത്തേക്ക് കടന്നത്.