Food

റസ്റ്റോറന്റ് സ്റ്റൈലിൽ ഗാർലിക് ചിക്കൻ വീട്ടിൽ ഉണ്ടാക്കിയാലോ? | Garlic chicken

റസ്റ്റോറന്റ് സ്റ്റൈലിൽ ഗാർലിക് ചിക്കൻ ഇനി വീട്ടിലുണ്ടാക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ -3/4 കിലോ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1&1/2 ടീസ്പൂണ്‍
  • നാരങ്ങ -1
  • ഉപ്പ്
  • കോണ്‍ഫ്‌ളവര്‍ -3 ടീസ്പൂണ്‍
  • മൈദ -3ടീസ്പൂണ്‍
  • ഓയില്‍ – 4-5ടീസ്പൂണ്‍
  • കോണ്‍ഫ്‌ളവര്‍ -2 ടീസ്പൂണ്‍
  • വെള്ളം -1 കപ്പ്
  • ഓയില്‍ -2 ടീസ്പൂണ്‍
  • വെളുത്തുള്ളി -2 ടീസ്പൂണ്‍
  • സ്പ്രിങ് ഒണിയന്‍ വൈറ്റ് -3 ടീസ്പൂണ്‍
  • മുളക്‌പൊടി -1/2ടീസ്പൂണ്‍
  • ടൊമാറ്റോ സോസ് -3ടീസ്പൂണ്‍
  • സോയ സോസ് -1&1/2 ടീസ്പൂണ്‍
  • വിനാഗിരി -1&1/2 ടീ സ്പൂണ്‍
  • ക്യാപ്‌സിക്കം -2
  • കാരറ്റ് -1
  • സ്പ്രിങ് ഒണിയന്‍ -2ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

നല്ലതുപോലെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒന്നര ടേബിള്‍സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ്, എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്‌തെടുക്കാം. ഏതു ഒരു അരമണിക്കൂര്‍ ഫൈഡ്ജില്‍ റസ്റ്റ് ചെയ്യാന്‍ വെക്കാം. ശേഷം ഇതിലേക്ക് 3 ടേബിള്‍സ്പൂണ്‍ കോണ്‍ഫ്‌ളവര്‍, 3ടീസ്പൂണ്‍ മൈദ, ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്‌തെടുക്കാം.

അതിനുശേഷം ഇതൊന്ന് ഫ്രൈ ചെയ്‌തെടുക്കാം. ശേഷം ഒരു ബൗള്‍ എടുത്തതിനുശേഷം അതിലേക്ക് 2 ടീസ്പൂണ്‍ കോണ്‍ഫ്‌ളവര്‍, ഒരു കപ്പ് വെള്ളത്തില്‍ നന്നായി ഒന്ന് മിക്‌സ് ചെയ്തുവെക്കാം, അടുത്തതായി ഗാര്‍ലിക് ചിക്കന്‍ ഉണ്ടാക്കുന്നതിനായി ഒരു പാന്‍ അടുപ്പത്തേക്ക് വെച്ചതിനുശേഷം, 1ടീസ്പൂണ്‍ ഓയലും എള്ളെണ്ണയും, ചേര്‍ത്തതിനുശേഷം ചൂടായ വരുമ്പോള്‍ അറിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളി, സ്പ്രിങ് ഒണിയന്‍ എന്നിവ ഒന്ന് വഴറ്റിയെടുക്കാം.

ഇനി ഇതിലേക്ക് മുളക്‌പൊടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തു വഴറ്റിയതിനുശേഷം ടൊമാറ്റോ കെച്ചപ്പും സോയാസോസും വിനാഗിരിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിനുശേഷം നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന കോണ്‍ഫ്‌ളവര്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കൊടുക്കണം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേര്‍ത്തതിനു ശേഷം അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്‌സിക്കവും ക്യാരറ്റ് കൂടി ചേര്‍ത്തതിനുശേഷം നേരത്തെ വറത്തുവെച്ചിരിക്കുന്ന ചിക്കന്‍ കൂടി ചെത്തിനുശേഷം അടച്ചുവെച്ചു മൂന്ന് മിനിറ്റ് വേവിച്ചെടുക്കാം.