Food

ഹെല്‍ത്തിയും ടേസ്റ്റിയും ആയ ഒരു ഡ്രിങ്ക് തയ്യാറാക്കാം

ഹെല്‍ത്തിയും ടേസ്റ്റിയും ആയ ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ? പഴം ഉണ്ടെങ്കിൽ ഈ ഡ്രിങ്ക് റെഡി. എങ്ങനെ തയ്യാറാക്കാമെന്നു നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ചെറുപഴം
  • പഞ്ചസാര
  • പാല്‍
  • ഹോര്‍ലിക്സ്
  • നട്സ്

തയ്യാറാക്കുന്ന വിധം

ഈയൊരു ഹെല്‍ത്തി ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ ചെറുപഴമാണ്. രണ്ടു മുതല്‍ മൂന്നെണ്ണം വരെ ചെറുപഴം തോലെല്ലാം കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും, ചെറിയ പാക്കറ്റ് ഹോര്‍ലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക. അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തില്‍ കുതിര്‍ത്തി അതുകൂടി ചേര്‍ത്തു കൊടുക്കാവുന്നതാണ്.

എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയില്‍ അരച്ചെടുക്കണം. ശേഷം കുറച്ചു കൂടി പാല്‍ ഈയൊരു കൂട്ടിലേക്ക് ചേര്‍ത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച ശേഷം അല്പം പഴം ചെറുതായി അരിഞ്ഞെടുത്തതും വെള്ളത്തില്‍ കുതിര്‍ത്തി വെച്ച കസ്‌കസും ചേര്‍ത്ത് മിക്സ് ചെയ്യുക. ശേഷം ആവശ്യമെങ്കില്‍ കുറച്ച് ഫുഡ് കളര്‍ കൂടി ഈയൊരു ഡ്രിങ്കിലേക്ക് ചേര്‍ത്തു കൊടുക്കാവുന്നതാണ്.