Tech

മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് രണ്ട് ഓഫറുമായി മൈക്രോസോഫ്റ്റ് | Microsoft

കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാനേജ്‌മെന്റ് സിസ്റ്റം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ

ഐടി രം​ഗങ്ങളിൽ നിരന്തരം കൂട്ടപിരിച്ചുവിടൽ വാർത്തകളാണ് കേൾക്കുന്നത്. കമ്പനിക്ക് തൃപ്തികരമല്ലാത്ത രീതിയിൽ ജോലി ചെയ്യുന്നതുകൊണ്ടോ മതിയായ പെർഫോമൻസ് ഇല്ലാത്തത് കൊണ്ടൊക്കെയുമാണ് ഇത് സംഭവിക്കുന്നത്. പലപ്പോഴും ഇത്തരം നടപടികൾ വിവാ​ദം ആകാറുമുണ്ടായിരുന്നു. എന്നാൽ ഇത്തരം ആളുകൾക്ക് മുന്നിൽ രണ്ട് ഓഫർ വെച്ചിരിക്കുകയാണ് പ്രമുഖ ​ഗ്രൂപ്പായ മൈക്രോസോഫ്റ്റ്. നീക്കം കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മാനേജ്‌മെന്റ് സിസ്റ്റം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണെന്നാണ് റിപ്പോർട്ടുകൾ.

മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരായി കണക്കാക്കുന്ന, സ്വയമേവ പിരിഞ്ഞുപോകാന്‍ തയ്യാറാകുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ ശമ്പളമാണ് മൈക്രോസോഫ്റ്റ് പേ ഔട്ട് ആയി കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏതുവേണമെന്ന് തിരഞ്ഞെടുക്കാന്‍ അഞ്ചുദിവസത്തെ സമയം കമ്പനി നല്‍കിയിട്ടുണ്ട്. പിഐപി ആരംഭിക്കാം എന്ന തീരുമാനമെടുക്കുന്നവര്‍ക്ക് പേഔട്ട് സ്വീകരിക്കാന്‍ സാധിക്കില്ല.

ജീവനക്കാരുടെ പ്രകടനത്തില്‍ വരുന്ന വീഴ്ചകള്‍ സുതാര്യമായി പരിഹരിക്കുന്നതിന് ഈ പ്രക്രിയ സഹായകമാകുമെന്നാണ് കമ്പനി കരുതുന്നത്. തന്നെയുമല്ല ജീവനക്കാര്‍ക്ക് സ്വയം തിരഞ്ഞെടുപ്പിനുള്ള അവസരവും നല്‍കുന്നുണ്ട്. കുറഞ്ഞ പ്രകടന സ്‌കോറുകള്‍ ലഭിച്ചതിനു ശേഷമോ പിഐപി സമയത്തോ ജോലി ഉപേക്ഷിക്കുന്ന ജീവനക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ പുനര്‍ നിയമന നിരോധനവും പുതിയ നയത്തില്‍ ഉള്‍പ്പെടുന്നു.

കൂടാതെ, മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെ മൈക്രോസോഫ്റ്റിലെ മറ്റ് തസ്തികകളിലേക്ക് മാറ്റുന്നതില്‍ നിന്ന് വിലക്കും. മൈക്രോസോഫ്റ്റിന്റെ നീക്കത്തെ ആമസോണിന്റെ പിവറ്റ് പ്രോഗ്രാമുമായാണ് പലരും താരതമ്യം ചെയ്യുന്നത്. സമാനമായ രീതിയില്‍ ജീവനക്കാര്‍ക്ക് പേഔട്ട് തുക അവരും വാഗ്ദാനം ചെയ്തിരുന്നു. ജീവനക്കാരുടെ വളര്‍ച്ചയേക്കാള്‍ പിരിച്ചുവിടല്‍ ലക്ഷ്യം കൃത്യമായി നിറവേറ്റുകയാണ് ആമസോണ്‍ പ്രോഗ്രാം ലക്ഷ്യമിടുന്നതെന്നാണ് വിമര്‍ശകര്‍ വിശദീകരിച്ചത്.

ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താനും അവരുടെ കരിയറില്‍ വളരാനും പിതിയ നീക്കം സഹായകമാകുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ആ വര്‍ഷം ആദ്യം മെറ്റ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവരെ പുനര്‍നിയമിക്കുന്നത് ഒഴിവാക്കുന്നതിനായി ബ്ലോക്ക് ലിസ്റ്റുകളിലും ഉള്‍പ്പെടുത്തിയിരുന്നു.

content highlight: Microsoft