Food

കല്ലുമ്മക്കായ വെച്ച് രുചികരമായ ഒരു കറി തയ്യാറാക്കിയാലോ?

ഊണിന് ഒരു കിടിലൻ കറി തയ്യാറാക്കിയാലോ? രുചികരമായ കല്ലുമ്മക്കായ കറി. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

 ആവശ്യമായ ചേരുവകള്‍

  • കല്ലുമ്മകായ. -250 ഗ്രാം
  • സവാള -3
  • തക്കാളി -2
  • പച്ചമുളക് -3
  • ഇഞ്ചി -വെള്ളുതുള്ളി
  • തേങ്ങയുടെ കൊത്ത് – ഒരു കൈ പിടിയില്‍ ഒതുങ്ങുന്നത്
  • മഞ്ഞള്‍പൊടി- അര ടീ സ്പൂണ്‍
  • മുളക്‌പൊടി- 1 റ്റീസ്പൂണ്‍
  • കുരുമുളക്‌പൊടി- 3 റ്റീസ്പൂണ്‍
  • മല്ലിപൊടി -അര റ്റീസ്പൂണ്‍
  • ഗരം മസാല -1 റ്റീസ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ -ആവശ്യത്തിന്
  • നാരങ്ങാ നീര് -അര ടീ സ്പൂണ്‍
  • കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

കല്ലുമ്മകായ വൃത്തിയാക്കി ശേഷം മഞ്ഞപ്പൊടി, ഉപ്പ് ഇവ ചേര്‍ത്ത് വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ച് സവാള, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നന്നായി വഴന്ന് വരുമ്പോള്‍ ഇഞ്ചി, വെളുതുള്ളി കൂടി ഇടുക, ശേഷം തക്കാളി ചേര്‍ക്കാം. തക്കാളി കൂടി നന്നായി വഴന്ന് വരുമ്പോള്‍ കല്ലുമ്മകായ വേവിച്ചത് കൂടി ചേര്‍ക്കാം. ശേഷം മസാലക്ക് ആവശ്യമായ മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപൊടി, കുരുമുളക്‌പൊടി ഗരംമസാല എന്നിവയും ചേര്‍ക്കാം. തേങ്ങാ കൊത്ത് കൂടി ഇടുക. പാകത്തിനു ഉപ്പ് കൂടി ഇട്ട് നാരങ്ങാ നീരു കൂടി ചേര്‍ത്ത് ഇളക്കി കുറച്ച് വെള്ളവും ചേര്‍ത്ത് അടച്ച് വച്ച് ഗ്രേവി മീഡിയം പരുവത്തില്‍ ആകുന്നവരെ വേവിക്കുക. നല്ല രുചികരമായ കല്ലുമ്മകായ കറി റെഡി.