പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥരാകാമെന്ന് ഇറാന്റെ വാഗ്ദാനം. ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യീദ് അബ്ബാസ് അറഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര ധാരണ വളര്‍ത്തിയെടുക്കാന്‍ സന്നദ്ധരാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
‘ഇന്ത്യയും പാക്കിസ്ഥാനും സഹോദരതുല്യരായ അയല്‍ക്കാരാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശക്തമായ സാംസ്‌കാരിക ബന്ധമുണ്ട്. അത് ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. ഇരുരാജ്യങ്ങളിലുമുള്ള ഞങ്ങളുടെ മികച്ച ബന്ധം പ്രയോജനപ്പെടുത്തി വെല്ലുവിളി നിറഞ്ഞ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പരസ്പര ധാരണയ്ക്കായി ശ്രമിക്കാന്‍ തയാറാണ്’- സയ്യീദ് അബ്ബാസ് അറഗ്ചി പറഞ്ഞു.