UAE

കഴിഞ്ഞ ദിവസം മരണപെട്ട അജയ് പ്രസാദിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ താമസ സ്ഥലത്ത് വെച്ച് മരണപെട്ട പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശി അജയ് പ്രസാദ് (30) ന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോയി. സംസ്‍കാരം ഇന്നലെ 2 മണിക്ക് നടന്നു. പെട്ടന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് ഷാർജയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുഎഇ യിലെ സാമൂഹിക പ്രവർത്തകനും,യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ ഇടപെടൽ മൂലം വളരെ വേഗം നടപടികൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിൽ എത്തിച്ചു. മരണപെട്ട അജയ് പ്രസാദ് നാട്ടിൽ നിന്നും എത്തിയിട്ട് കുറച്ചു നാളുകൾ മാത്രം ആണ് ആയത്. അച്ഛൻ പ്രസാദ്, അമ്മ ശ്രീ ലത.