Food

റസ്റ്റോറന്റ് സ്റ്റൈലിൽ ഗോപി മഞ്ചൂരിയന്‍ വീട്ടിൽ തയ്യാറക്കിയാലോ?

ഗോപി മഞ്ചൂരിയൻ ഇഷ്ടമാണോ? റസ്റ്റോറന്റ് സ്റ്റൈലിൽ ഗോപി മഞ്ചൂരിയന്‍ വീട്ടിൽ തയ്യാറക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • കോളിഫ്‌ലവര്‍ ചെറിയ ഇതളുകളായി അടര്‍ത്തിയെടുത്തത് ഒരെണ്ണം ചെറുത്
  • ക്യാപ്‌സിക്കം ചതുരക്കഷണങ്ങളായി മുറിച്ചത് ഒരെണ്ണം
  • സവാള ചതുരക്കഷണങ്ങളായി മുറിച്ചത് രണ്ടെണ്ണം
  • സെലറി അരിഞ്ഞത് രണ്ട് ടേബിള്‍സ്പൂണ്‍
  • പച്ചമുളക് 5 എണ്ണം
  • ഒരു കഷണം വെളുത്തുള്ളി ചെറുതായി നുറുക്കിയത് രണ്ട് ടേബിള്‍സ്പൂണ്‍
  • കോണ്‍ഫ്‌ലവര്‍ കാല്‍ കപ്പ്
  • മൈദ കാല്‍ കപ്പ്
  • കുരുമുളകുപൊടി ഒന്നര ടീസ്പൂണ്‍
  • സോയാസോസ് രണ്ട് ടേബിള്‍ സ്പൂണ്‍
  • പഞ്ചസാര ഒരു ഒരു ടീസ്പൂണ്‍
  • വെള്ളം ഒരു കപ്പ്
  • എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കോണ്‍ഫ്‌ലവര്‍, മൈദാ, ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളം ഒഴിച്ച് നല്ല കട്ടിയില്‍ കലക്കണം. പിന്നീട് കോളിഫ്‌ലവര്‍ ചെറിയ ഇതളുകളായി മുറിച്ച ഈ കലര്‍പ്പില്‍ മുക്കി എണ്ണയില്‍ നിറം മാറാതെ വറുത്തു കോരണം. അതിനുശേഷം ഫ്രൈയും പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി 3 -7 ചേരുവകള്‍ ചേര്‍ത്ത് വഴറ്റണം. ഇതിനോടൊപ്പം ക്യാപ്‌സിക്കം കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും വഴറ്റണം. അടുത്തതായി ഇതില്‍ സോയാസോസ് ചേര്‍ത്തു വളര്‍ത്തി ഒരു കപ്പ് വെള്ളം ഒഴിക്കുക. എന്നിട്ട് കുരുമുളകുപൊടി, പഞ്ചസാര, ഇത്തിരി ഉപ്പ്, എന്നിവ ചേര്‍ത്ത് തിളപ്പിക്കണം വെള്ളം വച്ചിരിക്കുന്ന കോളിഫ്‌ലവര്‍ ചേര്‍ത്തത് നന്നായി ഇളക്കി യോജിപ്പിക്കണം.