വൈകീട്ട് ചായക്ക് നല്ല മൊരിഞ്ഞ ഉഴുന്ന് വട ആയാലോ? സൂപ്പര്‍ ടേസ്റ്റില്‍ ക്രിസ്പി ഉഴുന്നു വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകള്‍
തയാറാക്കുന്ന വിധം
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഒന്നോ രണ്ടോ സ്പൂണ്‍ വെള്ളം മാത്രം ചേര്‍ത്ത് നാല് തവണയായി മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ഈ മാവ് കൈ കൊണ്ട് നന്നായി 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക. അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.
എണ്ണ നന്നായി ചൂടായാല്‍ തീ കുറച്ചു വയ്ക്കുക. കൈ രണ്ടും നനച്ച ശേഷം വലിയൊരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ വറത്തു കോരുക. ചമ്മന്തി അല്ലെങ്കില്‍ സാമ്പാര്‍ കൂട്ടി കഴിക്കാം.