ഐപിഎൽ കാണാൻ കുടുംബസമ്മേതം എത്തി തമിഴ് സിനിമാതാരങ്ങൾ . അജിത്തും ഭാര്യ ശാലിനിയും ശിവകാർത്തികേയനും ഭാര്യ ആരതിയുമാണ് ഇന്നലെ നടന്ന ചെന്നെെ- ഹൈദരാബാദ് മത്സരം കാണാനെത്തിയത്. അപ്രതീക്ഷിതമായി പ്രിയ താരങ്ങളെ കണ്ട ആരാധകരും ഒരു നിമിഷം പകച്ചു പോയി.
ഇന്നലെ ഐപിഎൽ കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയ ആരാധകർക്ക് ഒരു വൻ സർപ്രൈസ് ആയിരുന്നു അജിത്തിന്റെ എൻട്രി. അജിത്തിനൊപ്പം ഭാര്യ ശാലിനിയും കുട്ടികളുമുണ്ടായിരുന്നു. ആരാധകർക്കിടയിലിരുന്ന കളി ആസ്വദിക്കുന്ന അജിത്തിന്റെ വിഡിയോ ഇതിനോടകം തന്നെ വൈറലാണ്.
പൊതുവേദികളിലടക്കം അപൂർവമായി മാത്രം പ്രത്യക്ഷപ്പെടാറുള്ള അജിത്തിന്റെ ഈ വരവ് ആരാധകരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള വാശിയേറ പോരാട്ടം കാണാനാണ് അജിത് എത്തിയത്. അജിത്തിനൊപ്പം മറ്റൊരു നടൻ കൂടി ഉണ്ടായിരുന്നു. നടൻ ശിവകാർത്തികേയൻ ആയിരുന്നു അത്.
content highlight: IPL 2025