സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 24 രൂപയുടെ കുറവാണ് രേഖപ്പടുത്തിയത്. 72,000 രൂപയ്ക്ക് മുകളില്‍ തന്നെയാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. 72,016 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്.
ഒരു ഗ്രാമിന് 3 രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. 9002 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം 12നാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്.
പത്തുദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71,000 കടന്നത്.