Kerala

അനധികൃത സ്വത്ത് സമ്പാദനം; കെ എം എബ്രഹാമിന്റെ കാര്യത്തിൽ സർക്കാർ എല്ലാ വസ്തുതകളും പരിശോധിച്ച് നടപടിയെടുക്കും: ഇ പി ജയരാജൻ

കെ എം എബ്രഹാമിനെതിരായ സിബിഐ കേസിൽ സർക്കാർ എല്ലാ വസ്തുതയും പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ. എബ്രഹാമിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്നത് ആരോപണം മാത്രമാണ്. ആരോപണത്തിന്റെ പേരിൽ ഒരാളെ കുറ്റക്കാരൻ ആണെന്ന് പറയാൻ കഴിയില്ലെന്നും വ്യക്തികളല്ല സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. രാജി വെക്കേണ്ടതുണ്ടോ എന്നതെല്ലാം ഗവൺമെൻറ് വിശദമായി ആലോചിക്കും. ഈ സർക്കാർ ശരിയേ ചെയ്യൂവെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.

Latest News