Kerala

അൽഷിമേഴ്സ് രോഗിയായ 59കാരനെ മർദിച്ച സംഭവം; ഹോം നഴ്സ് അറസ്റ്റിൽ

പത്തനംതിട്ടയിൽ അൽഷിമേഴ്സ് രോഗബാധിയായ 59 കാരനെ മർദിച്ച സംഭവത്തിൽ ഹോം നഴ്സ് അറസ്റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ശശിധരൻപിള്ളയെ മർദിച്ച ശേഷം നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഭാരതീയ ന്യായസംഹിത അനുശാസിക്കുന്ന ജാമ്യമില്ല വകുപ്പുകൾ ആണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Latest News