India

തഹാവൂർ റാണ കേരളത്തിലെത്തിയത് പരിചയക്കാര‍െ കാണാൻ, സന്ദർശിച്ചവരുടെ വിലാസം ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് കൈമാറി

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണ മുംബൈയും ഡൽഹിയും കേരളവും സന്ദർശിച്ചെന്നും കേരളത്തിലെത്തിയതു പരിചയക്കാരെ കാണാനായിരുന്നെന്നും റാണയുടെ മൊഴി. വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസം ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും.

മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് റാണ. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാൻ ഡൽഹിയിൽ എത്തിയത്.