World

ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാത്രാമൊഴി; വിട നൽകാൻ ലോകനേതാക്കളടക്കം വത്തിക്കാനിൽ, സംസ്കാരച്ചടങ്ങുകൾ തുടങ്ങി

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ തുടങ്ങി. ഇത് ഒന്നര മണിക്കൂറോളം നീണ്ടുനിൽക്കും. ചടങ്ങുകൾക്കു മുന്നോടിയായുള്ള ദിവ്യബലി ആരംഭിച്ചു. ചടങ്ങുകൾക്കു ശേഷം മാർപാപ്പയുടെ ഭൗതിക ശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കു തിരികെക്കൊണ്ടുപോകും.

അവിടെനിന്നു 4 കിലോമീറ്റർ അകലെ, സെന്റ് മേരി മേജർ ബസിലിക്കയിലാണ് സംസ്കാരം. വിശുദ്ധ കുർബാനയ്ക്കു ശേഷം വിശ്വാസികൾക്കുള്ള കാരുണ്യ വിതരണം നടന്നിരുന്നു. ചത്വരത്തിലേക്ക് വിശ്വാസികളുടെ നിലയ്ക്കാത്ത ഒഴുക്കാണ്.

അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ‍ സജ്ജീകരിച്ചിട്ടുണ്ട്. 170 ലോകരാജ്യങ്ങളുടെ നേതാക്കൾ ചടങ്ങിന് സാക്ഷിയാകാൻ എത്തിയിട്ടുണ്ട്.