സ്വിഫ്റ്റിന് അപ്ഡേഷൻ നൽകാനൊരുങ്ങി സുസുക്കി നെതർലൻഡെന്ന് റിപ്പോർട്ടുകൾ. സ്വിഫ്റ്റ് ഓൾഗ്രിപ് എഫ്എക്സ് എന്നാണ് ഈ അപ്ഡേറ്റഡ് വേർഷന് പേരിട്ടിരിക്കുന്നത്. ഈ മോഡലിനെ ഫൺ എക്സ്പ്ലോറർ എന്നും പറയാറുണ്ട്. ഓൾഗ്രിൽ മോഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് രൂപ കൽപന ചെയ്തിരിക്കുന്നത്.
സ്വിഫ്റ്റിന്റെ നിലവിലെ മോഡലിനെക്കാൾ 32 എംഎം ഉയരമുണ്ട് വാഹനത്തിന്. 172 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്. 195/55R16 ഓൾ ടെറൈൻ വീലുകളാണ് വാഹനത്തിൽ. കൂടാതെ വീൽ ആർച്ച് ക്ലാഡിങ്, ബ്ലാക് സുസുക്കി ബാഡ്ജിങ്, റൂഫ് റാക്ക്, എൽഇഡി ലൈറ്റ് ബാർ, റബർ റയർ ബംബർ പ്രൊട്ടക്ടർ തുടങ്ങിയവ നൽകിയിട്ടുണ്ട്. ഇന്റീരിയർ ഓൾ ബ്ലാക് തീമിലാണ്, ബ്ലാക് ലതർ സീറ്റുകൾ, ഓൾ ഗ്രിപ് എമ്പോസിങ് എന്നിവയുണ്ട്.
എൻജിനിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലീറ്റർ മൂന്നു സിലിണ്ടർ ഇസഡ് 12ഇ പെട്രോൾ എൻജിൻ തന്നെയാണ്. 81 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. കൂടാതെ 12V ഹൈബ്രിഡ് സിസ്റ്റവും നൽകിയിരിക്കുന്നു. കൺസെപ്റ്റ് മോഡലായി സുസുക്കി നെതർലൻഡ്സ് പുറത്തിറക്കിയ വാഹനം വിപണിയിൽ എത്തുമോ എന്ന് വ്യക്തമല്ല.
content highlight: Maruti Swift