ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് പരിസരത്ത് പൊട്ടിയത് പടക്കമെന്ന് പൊലീസ്. സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്.
പ്രദേശവാസിയായ യുവാവിൻ്റെ സുഹൃത്തുക്കളാണ് പടക്കം എറിഞ്ഞത്. ഇവർക്ക് മറ്റ് ദുരുദ്ദേശങ്ങൾ ഒന്നും തന്നെ ഉണ്ടായില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസിയായ യുവാവിൻ്റെ വീടിന് മുന്നിൽ വെച്ച് സുഹൃത്തുക്കൾ പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിൽ എടുത്തവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് മാത്രം കേസെടുത്ത് യുവാക്കളെ വിട്ടയക്കും.