കൊച്ചി: അമൃത ആശുപത്രിയിലെ ഓർത്തോപീഡിക്സ് വിഭാഗം സംഘടിപ്പിച്ച രണ്ടു ദിവസത്തെ മലിഗ്നന്റ് ബോൺ ട്യൂമർ കോഴ്സ് ഇന്ന് സമാപിക്കും..
മലിഗ്നന്റ് ബോൺ ട്യൂമറുകളെ കുറിച്ചുള്ള അടിസ്ഥാന അറിവ് ഉണ്ടാക്കുന്നതിനായി തിയറിയുടെയും കേസ് ചർച്ചകളുടെയും സഹായത്തോടെ ആണ് കോഴ്സ് നടന്നത്. കോഴ്സിന്റെ ഉദ്‌ഘാടനം അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ നിർവഹിച്ചു.
കൊച്ചി അമൃത ആശുപത്രി ഓർത്തോപ്പീഡിക്സ് വിഭാഗം മേധാവിയും, ഓർഗനൈസിംഗ് ചെയർമാനുമായ ഡോ. ചന്ദ്രബാബു.കെ.കെ, ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ, സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, അമല ആശുപത്രി ഓർത്തോപ്പീഡിക്സ് വിഭാഗം മേധാവി ഡോ. ഡൊമിനിക് പുത്തൂർ, കൊച്ചി അമൃത ആശുപത്രിയിലെ റേഡിയോളജി വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. ശ്രീകുമാർ.കെ.പി., ഓർത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. ബാലു സി ബാബു, ഡോ.ജിം. എഫ്. വെള്ളറ, ഡോ. താടി മോഹൻ, പാത്തോളജി വിഭാഗത്തിലെ ഡോ. ജ്യോത്സന യശോധരൻ തുടങ്ങിയവർ സംസാരിച്ചു.
യുവ സർജൻമാർക്കും പി.ജി വിദ്യാർത്ഥികൾക്കും ഈ കോഴ്സ് ഏറെ പ്രയോജനകരമായിരിക്കും എന്നു ഡോ. ചന്ദ്രബാബു.കെ.കെ പറഞ്ഞു. കോഴ്സ് ഞായറാഴ്ച അവസാനിക്കും.