ഈയൊരു കസ്റ്റാർഡ് തയ്യാറാക്കാനായി ഒരു ലിറ്റർ പാലാണ് ആവശ്യമായിട്ടുള്ളത്. പാൽ ഒരു പാനിൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിച്ച് കുറക്കണം. ഈയൊരു സമയം ഒരു ചെറിയ ബൗളിൽ അല്പം പാലെടുത്ത് നാല് ടേബിൾ സ്പൂൺ അളവിൽ
വാനില ഫ്ലേവറിലുള്ള കസ്റ്റാർഡ് പൗഡർ മിക്സ് ചെയ്ത് വയ്ക്കാവുന്നതാണ്. പാല് നല്ലതുപോലെ കുറുകി വരുമ്പോൾ അതിൽ ആവശ്യത്തിന് പഞ്ചസാര അല്ലെങ്കിൽ മിൽക്ക് മേഡ് ഒഴിച്ച് നല്ലതുപോലെ കുറുക്കി വെക്കണം. ശേഷം അതിലേക്ക് എടുത്തു വച്ച കസ്റ്റാർഡ് പൗഡർ മിക്സ് കൂടി ചേർത്ത് ഒരു മീഡിയം ലെവലിൽ കുറുക്കണം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഈ ഒരു മിക്സ് ഒന്ന് ചൂടാറുമ്പോൾ ഒരു മണിക്കൂർ നേരം റഫ്രിജറേറ്റ് ചെയ്യാനായി വെക്കണം.