മലയാള സിനിമ പ്രേക്ഷകർക്ക് വളരെ ഇഷ്ടപ്പെട്ട ഒരു സിനിമയാണ് തുടരും മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിന് വലിയൊരു ആരാധകനിരയെ തന്നെയാണ് സ്വന്തമായി ലഭിച്ചിരിക്കുന്നത്. തരുൺമൂർത്തി സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം തന്നെയാണ് റിലീസ് ചെയ്ത രണ്ട് ദിവസത്തിനുള്ളിൽ തന്നെ സ്വന്തമാക്കിയിരിക്കുന്നത് നിരവധി ആരാധകർ ഈ ചിത്രത്തിന് ഇതിനോട് ആകാൻ തന്നെ ഉണ്ടാവുകയും ചെയ്തു. എന്നാൽ ചിത്രത്തിന് ഇപ്പോൾ വളരെ വിമർശനാത്മകമായ തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
തരുൺ മൂർത്തിക്കും ചിത്രത്തിന്റെ എഴുത്തുകാരനും എതിരെ നിയമപരമായ രീതിയിൽ മുൻപോട്ടു പോകും എന്ന് അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഒരു ചെറുപ്പക്കാരൻ തന്റെ കഥയാണ് തുടരും എന്ന ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ രംഗത്ത് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ നിയമപരമായ രീതിയിൽ ഈ ചിത്രത്തിനെതിരെ താൻ മുൻപോട്ട് പോകും എന്നും ഇയാൾ അറിയിച്ചിട്ടുണ്ട് വളരെ വേഗം തന്നെ ഇയാളുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയും ചെയ്തു നന്ദകുമാർ എന്ന വ്യക്തിയാണ് ഇപ്പോൾ ഈ ഒരു ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത് ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്ന കുറിപ്പ് ഇങ്ങനെ..
തുടരും എന്ന സിനിമയുടെ നിർമ്മാതാവിനും അതിന്റെ സംവിധായകനും അതിന്റെ എഴുത്തു കാരൻ ആയ KR സുനിൽ എന്ന വക്തിക്കും അഭിനേതാവ് ആയ മോഹൻലാൽ എന്ന നടനും എന്റെ വക്കീൽ മുഖേനെ ഇന്ന് വക്കീൽ നോട്ടീസ് അയക്കും…
തുടരും എന്ന സിനിമയുടെ മൂല്യ കഥയും കഥാ സന്ദർഭവും ഞാൻ 2000 കാലഘട്ടം മുതൽ എഴുത്ത് തുടങ്ങിയ രാമൻ എന്ന കഥ തന്നെ ആണ് എന്നത് കൃത്യം ആയ ബോധ്യം ആണ്…എന്റെ കയ്യിൽ അതിന്റെ എല്ലാവിധ ഡിജിറ്റൽ തെളിവുകളും ഉണ്ട്…തുടരും സിനിമയുടെ കഥാകൃത്ത് അവകാശ പെടുന്നത് 12 കൊല്ലം മുൻപ് അയാൾ ഒരു പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന ഒരാളെ കണ്ട് എന്നും അങ്ങനെ ആണ് കഥ തുടങ്ങിയത് എന്നും ആണ്…അതായത് 2013..എന്നാൽ അതിലും എത്രയോ വർഷങ്ങൾക്ക് മുൻപ് മുതൽ ആണ് ഈ കഥ എഴുതി തുടങ്ങുന്നത്…ചേർത്തല യിൽ എനിക്ക് നാടക ട്രൂപ്പ് ഉണ്ടായിരുന്നു വൈക്കം മാനിഷാദ 3 കൊല്ലം ഞങ്ങൾ അത് നടത്തി ആ സമയത്ത് നാടകം എഴുതാൻ ആയി ഈ കഥ ഉപയോഗിക്കാം എന്ന് കരുതി എങ്കിലും പിന്നീട് മാറി..2016കാലഘട്ടത്തിൽ എനിക്ക് ഒപ്പം അസിസ്റ്റ് ഡയറക്ടർ ആയി ഉണ്ടായ സ്റ്റെബിൻ എന്ന വൈക്കം സ്വദേശി ആയ പയ്യൻ തുടരും സിനിമയിൽ ഒരു പാട്ട് സീനിൽ ഉണ്ട്..ഞാൻ ഹരിശ്രീ അശോകനെ വെച്ച് ചെയ്യാൻ ആയി അശോകൻ ചേട്ടനോട് കഥ പറഞ്ഞിരുന്നു…അശോകൻ ചേട്ടന്റെ മകൻ അർജുൻ ഈ സിനിമയിൽ ഒരു ആവശ്യം ഇല്ലാത്ത ഒരു കാമിയോ റോളിൽ അഭിനയിച്ചിട്ട് ഉണ്ട്…
അപ്പോ മുതൽ ആണ് എന്റെ സംശയം ഇരട്ടി ആയത്…പടം തുടങ്ങി ഏകദേശം തുടക്കത്തിലെ ലാഗ് സീൻ കഴിഞ്ഞു സിനിമ യഫാർത്ഥ കഥയിലേക്ക് കടക്കുന്ന സമയം മുതൽ ആണ് എന്റെ കഥയും കഥയുടെ സീനുകളും കടന്നു വരുന്നത്…എന്റെ തിരക്കഥ വായിക്കുന്ന ആർക്ക് വേണലും അത് മനസിലാക്കാൻ സാധിക്കും…ജോൺ എന്ന കഥാപാത്രത്തിന് ഞാൻ കൊടുത്ത കഥാപാത്ര രീതികൾ തന്നെ ആണ് ജോർജ് എന്ന കഥാപാത്രത്തിന് നൽകിയത്..രാമേട്ടൻ എന്ന കഥാപാത്രം ആണ് ഷണ്മുഖൻ ആയി മാറുന്നത്…
ബാക്കി അങ്ങോട്ട് എന്റെ കഥയിലെ സീനുകൾ ആണ്…എന്റെ കയ്യിൽ ഞാൻ എഴുതിയ കഥയുടെയും ഞാൻ ആരൊക്കെ ആയി സംസാരിച്ചു എന്ന കാര്യങ്ങളുടെയും ആർക്ക് ഒക്കെ കഥ അയച്ചു നൽകി എന്നതും ഏതൊക്കെ തീയതി ആണ് നൽകിയത് എന്നതും എല്ലാം എന്റെ കയ്യിൽ തെളിവ് ആയി ഉണ്ട്…മോഷണം നടത്തിയ ആൾക്കും മോഷ്ടിക്കാൻ പ്രേരിപ്പിച്ച ആളുകൾക്കും എന്തായാലും കഥയുടെ ഉത്ഭവം അറിയാം എന്ന വിശ്വസിക്കുന്നു…പല തവണ നിത്മതാവ് ആയ രഞ്ജിത്തു സാറിനെ ഫോണിൽ വിളിച്ചു എങ്കിലും എടുത്തു ഇല്ല..എന്റെ രാമൻ എന്ന സ്ക്രിപ്റ്റ് fb വഴി പോസ്റ്റ് ആയി ഇട്ടാൽ തുടരും എന്ന സിനിമക്ക് അത് മോശം ആകും എന്നതിനാലും തുടരും എന്ന സിനിമയുടെ കഥ ലീക്ക് ആകും എന്നതിനാലും ആണ്…എനിക്ക് അറിയേണ്ടത് ഇങ്ങനെ ഒരു ചതി ആരാണ് എനിക്ക് നൽകിയത് എന്നും പണം ഇല്ലാത്തവൻ ആയത് കൊണ്ട് എന്റെ കഴിവ് കട്ട് എടുത്തു ആർക്കും നല്ല സിനിമ ഉണ്ടാക്കാ എന്ന അവസ്ഥ ഇനിയും ആർക്കും വരാതെ ഇരിക്കാൻ ഞാൻ നിയമ പോരാട്ടം നടത്താൻ തീരുമാനിച്ചു…ആര് ആരെയാണ് തെറ്റ് ധരിപ്പിച്ച് കഴിവ് കട്ടെടുത്ത് പേരും പ്രശസ്തിയും ഉണ്ടാക്കുന്നത് എന്നും അറിയണം…ബാല എന്ന നടന് ഞാൻ കൊടുത്ത ഹരിശ്രീ അശോകൻ എന്ന ആൾക്ക് കൊടുത്ത അതേ കഥ തന്നെ ആണ് തുടരും എന്ന സിനിമ ആയിരിക്കുന്നത്..സംഭാഷണങ്ങൾ മാറി യാലും കഥ സന്ദർഭവും വർത്തമാന അർത്ഥങ്ങളും മാറ്റം ഇല്ല…എല്ലാം രാമനിൽ ഉള്ളത് ആണ്…സത്യം തെളിയട്ടെ…