Recipe

നാവിൽ കൊതിയൂറും വേപ്പിലക്കട്ടി! ചമ്മന്തിപ്പൊടി ഇങ്ങനെ ഉണ്ടാക്കി നോക്കൂ;

ചെറിയ തേങ്ങ – 4 കപ്പ്
ഇളം ചൂടുവെളളം – 100 മിലി
ചെറിയ ഉള്ളി – 15 ഗ്രാം
ഇഞ്ചി – 15 ഗ്രാം
വറ്റൽ മുളക് – 12 എണ്ണം
കറിവേപ്പില – 3 കപ്പ്
നാരകത്തിന്റെ ഇല
വാളൻ പുളി
കുരുമുളകു പൊടി

ആദ്യം ഉരുളിയിലേക്ക് തേങ്ങ ചിരകിയത് ചേർക്കുക. ഇതിലേക്ക് ഇളം ചൂടുവെളളം ചേർത്ത് തേങ്ങ പാൽ പിഴിഞ്ഞ് മാറ്റുക. അല്ലെങ്കിൽ കുറച്ച് അരി പൊടി ചേർക്കാം. ചെറിയ ഉള്ളിയും ഇഞ്ചിയും അതിലേക്ക് ചേർക്കുക. അല്പം വറ്റൽ മുളക് ചേർക്കുക. തീ കൂട്ടി വെച്ച് നന്നായി വഴറ്റുക. തീ കുറച്ച് ഇളക്കി കൊടുക്കുക. ഇതിലേക്ക് നാരകത്തിന്റെ ഇല ചേർക്കുക.

നന്നായി വഴറ്റുക. തേങ്ങയുടെ നിറം മാറുന്ന വരെ വഴറ്റുക. കുറച്ച് കുറച്ച് ആയി വാളൻ പുളി ചേർക്കുക. ഇത് ഒരുമിച്ച് ചേർക്കരുത്. ഇത് മിക്സിലേക്ക് മാറ്റുക. ശേഷം നന്നായി പൊടിച്ച് എടുക്കുക. സാവധാനം പൊടിച്ചെടുക്കെണം. കുറച്ച് കുരുമുളകു പൊടി ചേർക്കുക. നന്നായി മിക്സ് ചെയ്യുക. വീണ്ടും പൊടിച്ച് എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. സ്വാദിഷ്ടമായ വേപ്പിലകട്ടി തയ്യാർ.