Travel

കൈലാസ് – മാനസസരോവര്‍ യാത്ര ജൂണ്‍ മുതല്‍; പ്രവേശനം എത്ര പേർക്ക് എങ്ങനെ? അറിയേണ്ടതെല്ലാം | kailash-mansarovar-yatra-to-take-place-between-june-august-foreign-ministry

നാഥുലാ പാസ്സ് വഴിയുള്ള യാത്രയ്ക്ക് 21 ദിവസം വേണം

യാത്രാ പ്രേമികൾ കാത്തിരിക്കുന്ന കൈലാസ് – മാനസ സരോവര്‍യാത്ര ജൂണ്‍ മുതല്‍ ഓഗസ്റ്റുവരെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അന്‍പത് യാത്രികര്‍ അടങ്ങുന്ന അഞ്ച് ബാച്ചുകളും, അന്‍പത് യാത്രികര്‍ അടങ്ങുന്ന പത്ത് ബാച്ചുകളും യഥാക്രണം ലിപുലേഖ് ചുരം വഴിയും നാഥുലാ ചുരം വഴിയും യാത്ര നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഉത്തരാഖണ്ഡിലെ ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 24 ദിവസം വേണ്ടിവരും. ഇതു വാഹനസൗകര്യം ഇല്ലാത്ത വഴിയാണ്. നാരായൺ ആശ്രം, പാതാൾ ഭുവനേശ്വർ വഴിയാണു പോവുക. നാഥുലാ പാസ്സ് വഴിയുള്ള യാത്രയ്ക്ക് 21 ദിവസം വേണം. ഓണ്‍ലൈന്‍ വഴി വേണം അപേക്ഷ നല്‍കേണ്ടത്.

ഏറെക്കാലമായി മുടങ്ങിക്കിടന്ന കൈലാസ്- മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യ- ചൈന ധാരണ. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ സെക്രട്ടറിതല ചര്‍ച്ചയിലാണ് യാത്ര പുനരാരംഭിക്കാന്‍ തീരുമാനമായത്. 2020ലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിവെച്ചിരുന്നു. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷവും അതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവുകയും ചെയ്തതോടെ യാത്ര പുനരാരംഭിക്കുന്നത് അനിശ്ചിതത്വത്തിലായി. നിയന്ത്രണരേഖയിലെ സ്ഥിതിഗതികള്‍ ശാന്തമായി ഇരുരാജ്യങ്ങളും സേനയെ പിന്‍വലിച്ചതോടെയാണ് നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള മറ്റുനടപടികളിലേക്ക് കടന്നത്.

STORY HIGHLIGHTS :  kailash-mansarovar-yatra-to-take-place-between-june-august-foreign-ministry