തൈര് സൂപ്പ് ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് ദഹനപ്രക്രിയയെ സഹായിക്കുന്നു. തൈര് സൂപ്പ് കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും അടങ്ങിയതാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ഒരു പാത്രത്തിൽ തൈര് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഒരു പാൻ ചൂടാക്കി കടുക്, ജീരകം എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക. ഇതിലേക്ക് തൈര് മിശ്രിതം ഒഴിച്ച് ഇളക്കുക. ചെറുതായി ചൂടാകുമ്പോൾ തീ കുറച്ച് 2-3 മിനിറ്റ് വേവിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. തിളയ്ക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക. മല്ലിയില ചേർത്ത് ഇളക്കുക.