Kerala

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകന്‍ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പിടിയില്‍

ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകർ കൊച്ചിയില്‍ അറസ്റ്റിൽ. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.

ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇവരുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്.

ആലപ്പുഴ ജിംഖാന, തല്ലുമാല തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് പിടിയിലായ ഖാലിദ്. തമാശ, ഭീമന്റെ വഴി തമാശ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ.