കോൺഗ്രസിന്റെ ഭരണഘടനാ സംരക്ഷണ റാലിക്ക് ഇന്ന് തുടക്കം. ബിജെപി സർക്കാർ ഇ ഡിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് റാലി.
ജില്ലാ കമ്മിറ്റികളുടെയും പിസിസിയുടെയും നേതൃത്വത്തിൽ ഈ മാസം 30 വരെ നിയോജക മണ്ഡലങ്ങളിലും ജില്ലാതലങ്ങളിലും റാലികൾ സംഘടിപ്പിക്കും.
ഇഡി നടപടിക്കെതിരെ രാജ്യത്ത് 40 ഇടങ്ങളിൽ വാർത്ത സമ്മേളനം നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതിചേർത്ത നാഷണൽ ഹെറാൾഡ് കേസ് ഉൾപ്പെടെ രാഷ്ട്രീയ പ്രേരിതമെന്നാണ് കോൺഗ്രസിന്റെ ആരോപണം.